ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടന്ന ശലഭോത്സവം ത്രിദിന സമ്മർക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ജി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിനോദ് ബാലൻ ക്ലാസെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ,അദ്ധ്യാപകരായ എ.കെ.ബബിത, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.