മാന്നാർ: 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹനീയ മൊഴി അടിസ്ഥാനമാക്കി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഇരമത്തൂർ 658-ാം നമ്പർ ശാഖായോഗത്തിന്റെ ആഭുമുഖ്യത്തിൽ എൽ.കെ.ജി മുതൽ ഡിഗ്രിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിക്കുന്നു. 30 ന് രാവിലെ 10ന് ഇരമത്തൂർ ശാഖാഹാളിൽ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം നിർവഹിക്കും. ശാഖായോഗം പ്രസിഡന്റ് ദിലീപ് കുമാർ.ടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ ജയലാൽ.എസ് പടീത്തറ പഠനോപകാരണവിതരണം നടത്തും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.