
ഹരിപ്പാട്: കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2147ൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിൽപനശാലയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.കെ.രാജൻ നിർവ്വഹിച്ചു. സഹകരണ കൺസ്യൂമർ ഫെഡ് നൽകുന്ന ഉത്പന്നങ്ങളാണ് മാർക്കറ്റ് വിലയേക്കാൾ 15 മുതൽ 20 ശതമാനം വരെ വിലക്കുറവിൽ വിൽപന നടത്തുന്നത്. സഹകരണ സംഘം യൂണിറ്റ് ഇൻസ്പെക്ടർ സുനിത, ബാങ്ക് സെക്രട്ടറി ബൈജു രമേശ്, അംഗങ്ങൾ, കുടുബശീ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.