ഹരിപ്പാട്: കരുവാറ്റാ കാരമുട്ട് എസ്.എൻ കടവിലെ ജങ്കാർ സർവ്വീസ് അടിയന്തിരമായി പുനഃ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ തെക്കേക്കരയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.പി.ഐ എൽ.സി സെക്രട്ടറി പി.വി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.അനിതാ സന്തോഷ്,എസ്.അനിൽകുമാർ,ജി.ഹരികുമാർ,ജോൺസൺ കോയിപ്പള്ളിൽ, ഡി.രാധമ്മ എന്നിവർ സംസാരിച്ചു. കെ.ഷെരീഫ്, കെ.സതീശൻ , മനു മംഗലശ്ശേരിൽ നേതൃത്വം നൽകി.