ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ അവധിക്കാല മാനസിക ഉല്ലാസ ക്യാമ്പ് " ബാല മഴവില്ല് " ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദീപു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിത്യകാരൻ അബ്ദുൾ ലത്തീഫ് പതിയാങ്കര , റിട്ട. ജോയിന്റ് ആർ.ടി.ഒ സുരേഷ് നടരാജൻ , കവയിത്രി ശെൽവറാണി വേണു മംഗലം എന്നിവർ മുഖ്യാതിഥികളായി . പഞ്ചായത്ത് അസി.സെക്രട്ടറി അനീസ്യ ലാൽ,സി.ഡി.എസ് ചെയർപേഴ്സൺ ഷീജ,എ.കെ.ഡി.എസ് 71 പ്രസിഡന്റ് തമ്പി.വി , ഉവൈസ് പതിയാങ്കര ,ഷെജിന, സി.ഡി.എസ് മെമ്പർ ശ്രീരഞ്ജിനി സന്തോഷ് , എ.ഡി.എസ് ഭാരവാഹികളായ പ്രീതി ,മാലിനി , സുമി ,ബിജിമോൾ,ശ്യാമിലി,ദേവു,ബീന,റംലത്ത് ,അമ്പിളി,മുൻ സി.ഡി.എസ് മെമ്പർ മിനി ,ബ്ലോക്ക് ആർ.പി.ബിന്ദു എന്നിവർ സംസാരിച്ചു.