
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ 10, 12 വാർഡുകളിലൂടെ കടന്നുപോകുന്ന പള്ളിവെളി- റെയിൽവേ സ്‌റ്റേഷൻ - ഇ എം എസ് റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിലാണ് റോഡ് ടാർ ചെയ്തു പൂർത്തീകരിക്കുക. എച്ച്. സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി .ജി. സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പഞ്ചായത്ത് അംഗങ്ങളായ സീനത്ത്, എം. ഷീജ, ഗീതാ ബാബു, സി.പി. എം പുന്നപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.അശോക് കുമാർ, അസി.എൻജിനീയർ ഷാരോൺ എന്നിവർ സംസാരിച്ചു.