
മാന്നാർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാമത് രക്തസാക്ഷിത്വ ദിനമായ ഇന്നലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി അനുസ്മരണം നടത്തി. മാന്നാർമണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പരുമലക്കടവിൽ നടത്തിയ അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു.ടി.എസ് ഷഫീക്ക്, ഷാജി കോവുംപുറത്ത്, അനിൽ മാന്തറ, സുജിത്ത് ശ്രീരംഗം, പി.ബി സലാം, രാജേന്ദ്രൻ ഏനാത്ത് എന്നിവർ സംസാരിച്ചു. ബുധനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ മോഹനൻ, അരവിന്ദാക്ഷ കുറുപ്പ്, സുരേഷ് തെക്കേകാട്ടിൽ, ബിജു കെ.ദാനിയേൽ, മഹേശ്വരൻ പിള്ള എന്നിവർ സംസാരിച്ചു.