photo

ചേർത്തല:മുൻ പ്രധാനമന്ത്റി രാജീവ് ഗാന്ധിയുടെ 31-ാമത് രക്തസാക്ഷിത്വ ദിനാചരണം കോൺഗ്രസ് ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു.വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് പുഷ്പാർച്ചന,അനുസ്മരണം എന്നീ പരിപാടികളോടുകൂടിയാണ് ആചരിച്ചത്. അനുസ്മരണ സമ്മേളനം
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.കെ.ആർ. രാജേന്ദ്രപ്രസാദ്, മധു വാവക്കാട്, എ.പി. ലാലൻ,എ.സി. മാത്യു, കെ.പുരുഷൻ,ജെസ്സിൻ,വി.ജി. ജയചന്ദ്രൻ,എൻ. രാമചന്ദ്രൻ നായർ, പി.എൻ. കാർത്തികേയൻ,പി.വിനോദ്, എന്നിവർ സംസാരിച്ചു.വയലാർ ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ മണ്ഡലങ്ങളിലും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അർത്തുങ്കൽ മണ്ഡലത്തിൽ ജോസ് ബെന്ന​റ്റ്, കെ.എസ്.രാജു,വാസവൻ, ഗിൽബെർട്ട്, ബെന്നി,

അരീപ്പറമ്പ് മണ്ഡലത്തിൽ ടി.എസ്.രഘുവരൻ,എൻ.ശ്രീകുമാർ,മോഹനൻ മണ്ണശേരി, സുനിൽ എന്നിവരും

കടക്കരപ്പള്ളിയിൽ കെ.പി. ആഘോഷ്‌കുമാർ, രാധാകൃഷ്ണൻ തേറത്ത്, പി.പി.ജോയി, ദേവദാസ്

വെട്ടയ്ക്കൽ,കെ.പി. രഞ്ജിത്, പ്രേംലാൽ, മോഹൻദാസ് എന്നിവരും

പട്ടണക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. സഹീർ,സജീർ,ആതിര ബിജു,ബിജു പാറയിൽ

വയലാർ വെസ്​റ്റിൽ ജെയിംസ് തുരുത്തേൽ,കെ. ജി. അജിത്,കെ.ജെ.കുര്യൻ, ഷംസുദ്ദീൻ, ജോബുക്കുട്ടി, തൃദീപ് , ജോജോ തുടങ്ങിയവർ നേതൃത്വം നൽകി.

ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഐസക് മാടവന, ആർ.ശശിധരൻ,സി.ഡി.ശങ്കർ,സി.വി.തോമസ്,കെ.സി.ആന്റണി,ജി.വിശ്വംഭരൻ നായർ, കെ.സി.ജയറാം,സി.ആർ.സാനു, ടി.ഡി.രാജൻ എന്നിവർ പങ്കെടുത്തു.

തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ ഉദ്ഘാടനം ചെയ്തു.എസ്.ഗോപി അദ്ധ്യക്ഷത വഹിച്ചു. ടി.ടി.പ്രസാദ്,എൻ.ജി.സദാശിവൻനായർ,ഗംഗാധരൻ, സാബു,ചന്ദ്രബാലൻ എന്നിവർ പങ്കെടുത്തു.