ആലപ്പുഴ: ഹൈന്ദവ സമൂഹത്തെ ഭയപ്പെടുത്തുന്ന കാലം കഴിഞ്ഞുവെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ പറഞ്ഞു. മതതീവ്രവാദ ഭീകരതയ്‌ക്കെതിരെ ബജ്‌റംഗദൾ സംഘടിപ്പിച്ച ശൗര്യ റാലിയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1921ലെ ഹിന്ദുവല്ല ഇന്നത്തെ ഹിന്ദു. അതിന്റെ തെളിവാണ് ഇന്നത്തെ കാശ്മീർ. ഹൈന്ദവ സമൂഹത്തെ ഭീതിപ്പെടുത്തി നിർത്തിയ കാലത്ത് സംഘ പരിവാർ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നില്ല എന്നതും ഭീകരവാദികൾ ഓർക്കണം.
ബജ്‌റംഗ്ദൾ സംസ്ഥാന സംയോജക് ജിജേഷ് പട്ടേരി, വി.എച്ച്.പി വിഭാഗ് സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എം.ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.രതിഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ. എൻ.വി.സാനു, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഹരി, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സി.എൻ.ജിനു, ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനിഷ് ബോയ് തുടങ്ങിയവർ പങ്കെടുത്തു. എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി മണ്ണഞ്ചേരി വഴി തിരികെ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. നഗരത്തിൽ ശക്തമായ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.