ആലപ്പുഴ: കരീലകുളങ്ങര ശ്രീകൈലാസപുരം ശിവക്ഷേത്രത്തിലെ ജീവിത സമർപ്പണ ഘോഷയാത്രാ വേളയിൽ സുഗമമായ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന് കരീലകുളങ്ങര പൊലീസ് സ്‌സ്റ്റേഷൻ പരിധിയിൽ ക്രമിനൽ നടപടിക്രമം പ്രകാരം ഇന്ന് കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതായുള്ള തഹസിൽദാരുടെയും എസ്.എച്ച്.ഒയുടെയും റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഉത്തരവ് നടപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി.