ചാരുംമൂട്: നൂറനാട് എരുമക്കുഴി വാക്കയിൽ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്തായജ്ഞം 23 നു തുടങ്ങി 29ന് അവസാനിക്കും.നാളെ രാവിലെ 7 ന് യഞ്ജശാലയിൽ ക്ഷേത്രതന്ത്രി വെട്ടിക്കോട് മേപ്പള്ളി ഇല്ലം പരമേശ്വരര് വിനായകൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠാകർമ്മം നിർവ്വഹിക്കും.കുടജാദ്രി അനിൽ ബാബു യജ്ഞാചാര്യനും മുളവന സുബ്രഹ്മണ്യൻ, കരീപ്ര ശ്രീകുമാർ ,ശൂരനാട് വിജയൻ എന്നിവർ ഭാഗവതാചാര്യൻമാരുമാണ്. ക്ഷേത്രശാന്തി പുത്തൂർ ശാന്തി ഭവനം അജി.വി.പോറ്റി യജഞ ഹോതാവ്. എല്ലാ ദിവസവും പ്രത്യേക പൂജകളും ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കും. 26 ന് വൈകിട്ട് 5 ന് വിദ്യാഗോപാലമന്ത്ര സമൂഹാർച്ചനയും 27ന് വൈകിട്ട് 5ന് ലളിതാത്രിശതി, സമൂഹാർച്ചന, ഭഗവതിസേവ,രാവിലെയും വൈകിട്ടും പ്രഭാഷണം, ദീപാരാധന. 29 ന് വൈകിട്ട് 3ന് അവഭ്യഥസ്നാന ഘോഷയാത്ര.