
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 28 ന് ആലപ്പുഴ ടൗൺഹാളിൽ നടക്കുന്ന യുവജനസമ്മേളനത്തിന് മുന്നോടിയായ് കുട്ടനാട് സൗത്ത് യൂണിയനിലെ സംഭാവന കൂപ്പൺ വിതരണം യൂത്ത് മൂവ്മെന്റ് ചെയർമാൻ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം, വൈസ് ചെയർമാൻ എൻ. മോഹൻദാസ് , യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വികാസ് ദേവൻ, വൈസ് പ്രസിഡന്റ് സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു