photo

ചേർത്തല: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേൻ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.ചേർത്തല വടക്കേ അങ്ങാടി കവലയിലെ എൻ.ടി.രാമദാസ് മെമ്മോറിയൽ ഹാളിൽ കൂടിയ സമ്മേളനം കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.ഡി.അജിമോൻ ഉദ്ഘാടനം ചെയ്തു.ടി.പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന നേതാവ് എ.നാസർ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന നേതാക്കളായ ഇ.ആർ.ഉദയകുമാർ, വി ശ്രീഹരി,വിവേക്,പി.ആർ.രാജേഷ്,കെ.ജെ.യേശുദാസ് എന്നിവർ സംസാരിച്ചു.