മാവേലിക്കര: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനാചരണം ജനശ്രീ നൂറനാട് മണ്ഡലം സഭയുടെ ആഭിമുഖ്യത്തിൽ നടത്തി. ജനശ്രീ ദേശീയ സമിതി അംഗം കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം ചെയർപേഴ്സൺ വന്ദന സുരേഷ്, സെക്രട്ടറി മഹാദേവൻ പിള്ള, ട്രഷറർ അനിൽ പാറ്റൂർ, സംഘം ചെയർമാൻ അനിൽ നൂറനാട്, പഞ്ചായത്ത് മെമ്പർമാരായ മാജിത ഫസൽ, ഷൈലജ സുരേഷ്, കമ്മിറ്റി അംഗങ്ങളായ സോമൻ നായർ, ശശിധരൻ, അഡ്വ.ശ്രീജിത്, വിജയൻ തുടങ്ങിയവർ അനുസ്മരണം നടത്തി.