photo

ചേർത്തല:പഠിതാക്കളുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുതകും വിധം ഔപചാരിക വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാ​റ്റം അനിവാര്യമാണെന്ന് കൊച്ചി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജെ.ലത പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലാ പ്രസിഡന്റ് ഡോ.വി.എൻ.ജയചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ പി.വി.ജോസഫ്,സി.പ്രവീൺലാൽ,ഹേമലത,പി.ആർ.വിജയകുമാർ,ജയൻ ചമ്പക്കുളം, അനിൽ ബാബു,എൻ.ജയൻ എന്നിവർ സംസാരിച്ചു.200 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വാർഷികം ഇന്ന് സമാപിക്കും.