rajeev

മാവേലിക്കര : തെക്കേക്കര ഈസ്റ്റ് - വെസ്റ്റ് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു. കല്ലുമല കുരിശുംമൂട് ജംഗ്ഷനിലെ രാജീവ് ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പുഷ്പാർച്ചനയും സമ്മേളനവും ഡി.സി.സി ജനറൽ സെക്രട്ടറി മനോജ് സി.ശേഖർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു വർഗ്ഗീസ് അദ്ധ്യക്ഷനായി. എം.കെ.സുധീർ, ജി.രാമദാസ്, കുറത്തികാട് രാജൻ, ആർ.അജയക്കുറുപ്പ്, ഗോപകുമാർ ഉമ്പർനാട്, ഗോപാലൻ മൂലയിൽ, ജി.സുഗതൻ, ആർ.രാജമ്മ അജയകുമാർ, ബിജി മോഹൻദാസ്, ഇന്ദിര രാജു, വിശ്വംഭരൻ, ആർ ഗോപിനാഥൻ നായർ, ബി.വിജയകുമാർ, സുബി, പി.സുരേന്ദ്രൻ, പി.രാജേന്ദ്രൻ, കുഞ്ഞുകുട്ടി, പി.പ്രമോദ്, കെ.രാജൻ എന്നിവർ സംസാരിച്ചു.