anumodanam

മാന്നാർ: ചെന്നിത്തല പഞ്ചായത്ത്‌ അഞ്ചാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജി യൂണിവേഴ്സിറ്റി എംസിഎ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ലെസ്ലി മാത്യുവിനെയും ബോഡി ബിൽഡിംഗിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ മാത്യൂസ് ചെന്നിത്തലയെയും അനുമോദിച്ചു. വാർഡ് പ്രസിഡന്റ്‌ സുമേഷ് തുണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെന്നിത്തല ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രവികുമാർ കോമന്റേത്ത് ഉദ്ഘാടനം ചെയ്തു. സുധീഷ് തുണ്ടത്തിൽ (ഇൻകാസ്, യു.എ.ഇ ), മഹിളാ കോൺഗ്രസ്‌ മണ്ഡലംപ്രസിഡന്റ്‌ ഇന്ദിരാ ഗിരീഷ്, രതീഷ് .ജി, വിനോദ് വടക്കേമഠം, അനുജൻ നായർ, രാജൻ, അനിൽ വൃന്ദാവനം, ബാബു മഠത്തിൽ, ഓ.സി ജേക്കബ്, ദാസൻ പുളി വേലിൽ, സിനിമ താരം ബിജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.