ആലപ്പുഴ: ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ അനുസ്മരിച്ച് യോഗവും പുഷ്പാർച്ചനയും നടത്തി. ശാസ്ത്ര സാങ്കേതിക, ടെലി കമ്മ്യൂണിക്കേഷൻ കമ്പ്യൂട്ടർവത്കരണം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നീ വിപ്ലവകരമായ ചുവടുവയ്പ്പുകൾക്ക് നേതൃത്വം വഹിച്ച നേതാവായിരുന്നു രാജിവ് ഗാന്ധി എന്ന് മണ്ഡലം പ്രസിഡന്റ് ഡോ.ബി.ഗിരിഷ് കുമാർ പറഞ്ഞു. ഡി.സി.സി അംഗങ്ങളായ എം. കെ.മണികുമാർ, എം. കെ.ശ്രീനിവാസൻ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ശാമുവൽ മത്തായി, രാജേഷ് രാമകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ കെ.ബി.ഹരികുമാർ, ജയരാജൻ, സി.പി.ഗോപിനാഥൻ നായർ, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് മണ്ണാംപറമ്പിൽ, ബൂത്ത് കമ്മിറ്റി ഭാരവാഹികളായ രാജു സൂര്യസായി, ശിവൻ മരങ്ങാട്ട് എന്നിവർ സംസാരിച്ചു