
ചേർത്തല: കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ ചെസ് അക്കാദമി ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികൾക്കായുള്ള ശാസ്ത്രീയ ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 100ൽ പരം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കാവുങ്കൽ ഗ്രാമീണ ആട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബ് രക്ഷാധികാരി പി.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ. രതികുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.വി.സുരേഷ് സ്വാഗതവും ശ്യാം ശില്പം നന്ദിയുംപറഞ്ഞു.അജീഷ് റഹ്മാനാണ് ക്യാമ്പ് നയിച്ചത്.