ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തി​ലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ ചതയദിന പ്രാർത്ഥന നാളെ നടക്കും. രാവിലെ 6ന് ഗണപതിഹോമം, തുടർന്ന് ഗുരുപുഷ്പാഞ്ജലി,ഗുരുപൂജ,അന്നദാനം എന്നിവയോടുകൂടി ചടങ്ങുകൾ സമാപിക്കും. എസ്.എൻ.ഡി.പി വൈദി​ക യോഗം സംസ്ഥാന സെക്രട്ടറി ഷാജിശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ എല്ലാവരും പങ്കെടുക്കണമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അറിയിച്ചു.