ob

ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാ അത്ത് പള്ളി ചീഫ് ഇമാമും പത്തനാപുരം എടത്തറ പാതിരിക്കൽ നടമുരുപ്പ് പാടത്തുകാല പുത്തൻ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെയും സാറാ ബീവിയുടെയും മകനുമായ ഫഹ്റുദീൻ അൽ ഖാസിമി (42) നി​ര്യാതനായി​. കഴിഞ്ഞ ആറു വർഷമായി ആദിക്കാട്ടുകുളങ്ങര പള്ളിയിൽ ചീഫ് ഇമാമായി​രുന്നു.

കബറടക്കം ഇന്ന് രാവിലെ 11 ന്. പ്രമുഖ മത പ്രഭാഷകനായ സിറാജുദീൻ കാസിമി സഹോദരനാണ്.

ഇമാമിനോടുള്ള ആദര സൂചകമായി മൂന്നു ദിവസം ആദിക്കാട്ടുകുളങ്ങര ജമാഅത്ത് പരിധിയിലെ മദ്രസ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കില്ല. ഇന്ന് ഉച്ചവരെ ആദിക്കാട്ടുകുളങ്ങരയിൽ കടകൾ അടച്ചിടും.