
ഹരിപ്പാട്: മുതുകുളം ചൂളത്തെരുവ് ഉദയഗിരിയിൽ അലോഷ്യസ് (89) നിര്യാതനായി. സി.പി.എം മുതുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, മത്സ്യഫഡ് ഡയറക്ടർ, കായംകുളം കായൽ ഫാം തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് , മുതുകുളം മത്സ്യത്തൊതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് , ചൂളത്തെരുവ് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജാനമ്മ മക്കൾ :റിച്ചാർഡ്, നിർമല(ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് അംഗം), ആലിസ് (സി.പി.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം ). മരുമക്കൾ :ജോയ്, യേശുദാസ് (സി.പി.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ), ലോറൻസിയ.