
തുറവൂർ: എസ്.എൻ.ഡി.പി യോഗം എഴുപുന്ന തെക്ക് 529 -ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ 7-ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമ്മേളനം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി.കെ.മോഹനൻ അദ്ധ്യക്ഷനായി. ശാഖാ സെകട്ടറി പി. പ്രസാദ് സ്വാഗതം പറഞ്ഞു. പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ഗണപതി ഹോമം, ഗുരുപൂജ, ഗുരു പുഷ്പാജ്ഞലി, പ്രാർത്ഥനാ യജ്ഞം, പുസ്തകവിതരണം, പ്രതിഭകളെ ആദരിക്കൽ , അന്നദാനം, ഡോ.എം.എം.ബഷീറിന്റെ പ്രഭാഷണം എന്നിവ നടന്നു.