തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 41-ാം കലശ മഹോത്സവം നാളെ നടക്കും. രാവിലെ 5.30 ന് ഗുരുപൂജ, 6.30 ന് ശാന്തി ഹവനവും അഷ്ടദ്രവ്യ ഗണപതിഹവനവും, 9 ന് കലശ പൂജ,10 ന് കലശ അഭിഷേകം, 10.30 ന് മഹാ ഗുരുപൂജ, സമൂഹപ്രാർത്ഥന, 11 ന് നാരായണ ഋഷിയുടെ സത് സംഗം, തുടർന്ന് ഗുരുപ്രസാദ വിതരണം.ആലുവ അദ്വൈതാശ്രമത്തിലെ ജയന്തൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.