ആലപ്പുഴ: കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെയും സി.പി.ഐയുടെയും നേതാവായിരുന്ന കെ.ഡി.മോഹന്റെ ചരമ വാർഷികം കുട്ടനാട് മങ്കൊമ്പിൽ സംഘടിപ്പിച്ചു. കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽ കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറി കെ.ഗോപിനാഥൻ സ്വാഗതം പറഞ്ഞു. ബി.കെ.എം.യു കുട്ടനാട് മണ്ഡലം സെക്രട്ടറി ബി.ലാലി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി കുട്ടനാട് മണ്ഡലം സെക്രട്ടറി കെ.വി.ജയപ്രകാശ് എന്നിവർ സംസാരിച്ചു.