ആലപ്പുഴ: പെട്രോൾ, ഡീസൽ, സ്റ്റീൽ സിമന്റ് വിലകൾ കുറയ്ക്കാനുള്ള നടപടികൾ ഫലം കാണണമെങ്കിൽ പ്രഖ്യാപിക്കപ്പെട്ട നികുതി ഇളവുകൾ പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന ഇടപെടൽ നടത്തണമെന്ന് കേരള ഗവ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഉത്പാദന ചെലവും ന്യായമായ ലാഭവും ഉത്പാദകർക്ക് ലഭിക്കത്തക്കവിധം വിപണി വിലകൾ നിയന്ത്രിക്കാൻ തയ്യാറാകണമെന്നും, കരാർ തുകയ്ക്ക് മാറ്റം വരുത്തുന്ന വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉൾപ്പെടുത്താതെ സർക്കാർ പണികൾ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.