
ഹരിപ്പാട്: കരുവാറ്റ ഗ്രാമ പഞ്ചായത്ത് ജൈവ വൈവിദ്ധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ലോക ജൈവ വൈവിദ്ധ്യദിനം ആചരിച്ചു. കാരമുട്ട് ഗവ.എൽ.പി സ്‌കൂൾ അങ്കണത്തിൽ ഫലവൃക്ഷ ഉദ്യാനത്തിൽ തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്തംഗം നീതു ബേബി അദ്ധ്യക്ഷത വഹിച്ചു. സി.മുരളി, ആർ.മനോജ്, വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.