
ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ലഡാക്കിലേക്ക് ഒറ്റയാൾ യാത്രയുമായി യുവാവ്. വട്ടായാൽ തെക്കേയറ്റത്ത് വീട്ടിൽ ജോർജിന്റെ മകൻ ജോബാണ് യൂണിക്കോൺ ബൈക്കിൽ ഇന്നലെ യാത്ര ആരംഭിച്ചത്. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന ആശയം ഉയർത്തിയാണ് യാത്ര. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് മാനേജരായ ജോബ് ദേശീയ മോട്ടോർ ബൈക്ക് റൈഡേഴ്സ് ക്ലബിന്റെയും കേരള റൈഡെഴ്‌സ് ഹെൽപ്പ് ലൈനിന്റെയും പിന്തുണയോടെയാണ് യാത്ര നടത്തുന്നത്. യാത്ര 40 ദിവസം നീളും. പുലയൻവഴി പുത്തൻകാട് പള്ളിയങ്കണത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണുവിന്റെ നേതൃത്വത്തിൽ ജോബിനെ പൊന്നാട അണിയിച്ച് യാത്രയയച്ചു. ഫാദർ. ക്രിസ്റ്റഫർ.എം.അർത്ഥശേരിൽ പ്രഭാഷണം നടത്തി. ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി, കെ.ജെ.സ്റ്റീഫൻ, പി.എം.രാജേഷ്, പി.വി.ചാൾസ്, കെ.വി.ഷാജി, വി.കെ നാസർ എന്നിവർ പങ്കെടുത്തു.