
പൂച്ചാക്കൽ: ഗുരു നിർദ്ദേശിച്ച ധർമ്മ മാർഗത്തിലൂടെ ജീവിച്ച് യുവാക്കൾ സമൂഹത്തിന് മാതൃകയാകണെമെന്ന് എസ് എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ 28 ന് ആലപ്പുഴയിൽ നടക്കുന്ന യോഗജ്വാലയുടെ വിജയകരമായി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ പാണാവള്ളി മേഖലയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ട് യുവാക്കൾ പോകാതിരിക്കാൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകൾ കരുതലോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ്, സെക്രട്ടറി അജയൻ പറയകാട്, വൈ.പ്രസിഡന്റ് പ്രിൻസ് മോൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി, വി.ശശികുമാർ, അനിൽ ഇന്ദീവരം, മുൻ കൗൺസിലർമാരായ ബിജുദാസ്, പി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.