
ഹരിപ്പാട്: എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ചിങ്ങോലി മേഖലയിലെ 263 -ാം നമ്പർ ശാഖയിൽ യൂത്ത്മൂവ്മെന്റ് രൂപീകരണം നടന്നു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചേപ്പാട് യൂണിയൻ കൗൺസിലർ അഡ്വ.യു ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സൈബർസേന യൂണിയൻ ചെയർമാൻ ദിനിൽ ഡി തഴയശ്ശേരിൽ സംസാരിച്ചു. യോഗത്തിന് ശാഖാ യോഗം സെക്രട്ടറി സുരേഷ് സ്വാഗതവും യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ രാഹുൽ നന്ദിയും പറഞ്ഞു.