ambala

അമ്പലപ്പുഴ: മഴക്കെടുതിയിൽ അമ്പലപ്പുഴ വടക്കു കൃഷിഭവനുകീഴിലുള്ള കാട്ടുകോണം - പട്ടത്താനം പാടശേഖരത്തിന്റെ ബണ്ടിൽ താമസിക്കുന്ന കുടുംബങ്ങൾ വെള്ളക്കെട്ടിനെ തുടർന്ന് ദുരിതത്തിൽ. 240 ഏക്കറുള്ള പാടശേഖരത്ത് ആറ് മാസക്കാലമായി കൃഷി ഇല്ലാത്തതിനെ തുടർന്ന് വെള്ളം കയറ്റി ഇട്ടിരിക്കുകയാണ്.രണ്ടാഴ്ചയായി പെയ്യുന്ന മഴയിൽ വെള്ളം കവിഞ്ഞ് പാടശേഖര ബണ്ടിൽ താമിസിക്കുന്നവരുടെ വീടുകൾ ചുറ്റും വെള്ളക്കെട്ടിലാണ്.പാടശേഖരത്തിന്റെ നാലു ബണ്ടുകളിലുമായി 300 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.വീടിനു സമീപം കൃഷി ചെയ്തിരുന്ന വാഴ, പച്ചക്കറികൾ തുടങ്ങിയ കരകൃഷിയും നശിച്ചു.പ്രാഥമികാവശ്യത്തിനു പോലും കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായിട്ടും പാടശേഖര സമിതി മോട്ടോർ പ്രവർത്തിപ്പിക്കാത്തതാണ് വീടുകൾക്കു ചുറ്റും വെള്ളം കെട്ടികിടക്കാൻ കാരണമെന്നാണ് ഇവർ പറയുന്നത്.പാടശേഖരത്തിലെ വെള്ളം വറ്റിച്ച് പുറംബണ്ടിലെ കുടുംബങ്ങളുടെ ദുരിതം മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.