sndp

പൂച്ചാക്കൽ : എസ്.എൻ.സി.പി യോഗം ജനറൽ സെക്രട്ടറിയുടെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് , 2860-ാം നമ്പർ ഗീതാനന്ദപുരം ശാഖയുടെ കീഴിലുള്ള ഗുരു പ്രഭാ മെെക്രോ ഫിനാൻസിന്റെ എട്ടാമത് വാർഷികേത്തേടനുബന്ധിച്ച് തിരഞ്ഞെടുത്ത വയോജനങ്ങൾക്ക് പെൻഷൻ വിതരണം തുടങ്ങി. ശാഖാ പ്രസിഡന്റ് സാനു ആശാരിച്ചിറ ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് കൺവീനർ മനീഷ് അദ്ധ്യക്ഷനായി.. ശാഖാ സെക്രട്ടറി പി.എസ്.സാനു മുഖ്യപ്രഭാഷണം നടത്തി.വൈ.പ്രസിഡന്റ് പ്രകാശൻ സംഘടനാ സന്ദേശം നൽകി. മെെക്രോ ഫിനാൻസ് കൺവീനർ ബിജുദാസ് സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.