
മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രേയസ്സ്-2022 കരിയർ ഗൈഡൻസിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദന സമ്മേളനം ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൺവൻഷൻ പ്രസിഡന്റ് തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസമായി മുന്നുറിലധികം കുട്ടികളാണ് വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന കരിയർ ഗൈഡൻസിലും ഐ.എസ്.ആർ.ഒ നടത്തിയ പ്രദർശനത്തിലും പങ്കെടുത്തത്.