മാവേലിക്കര: ചെട്ടികുളങ്ങര 129-ാം നമ്പർ കൈത വടക്ക് ഓം സരസ്വതിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സമ്മേളനം എൻ.എസ്.എസ് പ്രതിനിധി സഭാംഗം അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കരയോഗം സെക്രട്ടറി കെ.ശശിധരൻ നായർ, വൈസ് പ്രസിഡന്റ് ജി.ഗോപാലകൃഷ്ണപിള്ള, എസ്.ശ്രീകുമാർ, ജി.വേണുഗോപാൽ, ശിവപാലൻ, ആർ.ബിനു കുമാർ, വി.രാധാകൃഷ്ണപിള്ള, ജയൻ, പ്രവീൺ കുമാർ, രാധാകൃഷ്ണൻ നായർ, കെ.വാസുദേവൻ പിള്ള, വിജയകുമാർ, ശിവദാസൻ നായർ, ആർ.ബാലകൃഷ്ണപിള്ള, കെ.ശാന്തമ്മ, കെ.ജയകുമാരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണത്തിന്റെ വിതരണവും നടന്നു.