മാവേലിക്കര: ചെട്ടികുളങ്ങര ദേശസേവിനി വായനശാല വയോജനവേദിയുടെയും മാവേലിക്കര ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യ സംരക്ഷണ സെമിനാറും സൗജന്യ വൈദ്യ പരിശോധനയും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മോഹനൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡൻറ് കണ്ണമംഗലം വടക്ക് രഘുനാഥ് അദ്ധ്യക്ഷനായി. ഡയബറ്റോളജിസ്റ്റ് ഡോ.സോണിയ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ശിവദാസൻ പിള്ള, വയോജനവേദി സെക്രട്ടറി ടി.ടി.വേണുകുമാർ, വായനശാല പ്രസിഡന്റ് ശ്യാമപ്രസാദ്, വൈസ് പ്രസിഡന്റ് വി.ബി.പ്രസന്നകുമാർ, സെക്രട്ടറി ബാബു തുടങ്ങിയവർ സംസാരിച്ചു.