മാവേലിക്കര: അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര വടക്ക് മേഖലയിൽ കിടപ്പുരോഗികളെ വീടുകളിലെത്തി സന്ദർശിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിച്ച് സൗജന്യ മരുന്നു വിതരണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.മഹേന്ദ്രൻ, ഏരിയ കമ്മിറ്റിയംഗം കെ.ശ്രീപ്രകാശ്, അഭയം ഏരിയ സംഘാടക സമിതി സെക്രട്ടറി പി.പ്രമോദ്, കോർഡിനേറ്റർ ലിജോ വർഗീസ്, സി.പി.എം ചെട്ടികുളങ്ങര വടക്ക് ലോക്കൽ സെക്രട്ടറി വി.ഐ ജോയി, അഡ്വ.കെ.സജികുമാർ, അഭയം മേഖലാ കൺവീനർ എസ്.ശരത്, സുമ ബാലകൃഷ്ണൻ, വോളണ്ടിയർ ഉഷാകുമാരി എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.