മാവേലിക്കര: കേരള വിശ്വകർമ്മ സഭ മാവേലിക്കര താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും താലൂക്ക് മഹിള സമാജം രൂപികരണവും കേരള വിശ്വകർമ്മ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ബി.എൻ.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടന സെക്രട്ടറി എൻ.മോഹൻദാസ് അധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര വ്യാപാര ഭവനിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശശിധരൻ ആചാരി, കൗൺസിൽ അംഗം പ്രവീൺകുമാർ, എം.ജി.ദേവരാജൻ, സുരാജ് വള്ളികുന്നം, മഹേശ്വരൻ ആചാരി, ബിജുകുമാർ, വാസുദേവൻ, പത്മിനി, മീന രമേശ്, സ്മിത ശിവകുമാർ, ലത ശ്രീകണ്ഠൻ, പ്രസന്നാ രാമചന്ദ്രൻ, വിജയരാജ്.കെ.എൻ, ശോഭന കുമാരി, സുരേഷ്.പി.കെ, മാലതി, പ്രകാശ്.പി എന്നിവർ സംസാരിച്ചു.
താലൂക്ക് യൂണിയൻ ഭാരവാഹികളായി എൻ.ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), എസ്.സോമകുമാർ, ബി.രവി (വൈസ് പ്രസിന്റന്മാർ, ആനന്ദകുമാർ (സെക്രട്ടറി), പി.സി.രാധാമണി, ആർ.സാന്ദ്ര ആനന്ദ് (ജോ.സെക്രട്ടറിമാർ), ആർ.രാജീവ് (ട്രഷറാർ), മഹിള സമാജം താലൂക്ക് ഭാരവാഹികളായി സുജാഗോപാലകൃഷ്ണൻ (പ്രസിഡന്റ്), വിനീത സുരേഷ്, ഗീത ലക്ഷ്മി (വൈസ് പ്രസിഡന്റന്മാർ), സന്ധ്യ ബിജു (സെക്രട്ടറി), രാജിപ്രകാശ്, അപർണ.ബി.സി (ജോ.സെക്രട്ടറിമാർ), എസ്.പത്മിനി (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.