
വള്ളികുന്നം: കാറ്റിൽ മരം കടപുഴകി വീണ് വൻ നാശനഷ്ടം. വട്ടക്കാട് കിണറുമുക്കിന് സമീപം വട്ടപ്പണ മഠത്തിൽ ശ്രീകൃഷ്ണ ഭവനത്തിൽ കൃഷ്ണൻ കുട്ടിയുടെ ആഞ്ഞിലി മരം വീണ് മതിലും റോഡിൽ നിന്ന ഇലക്ട്രിക്കൽ പോസ്റ്റുകളും തകർന്നു. തറയിൽ രാമന്റെ പുരയിടത്തിൽ നിന്ന ആഞ്ഞിലി മരങ്ങൾ വീണ് സമീപത്തെ വീടിന്റെ മതിലുകൾ പൂർണമായി തകർന്നു. ഒട്ടേറെ മരങ്ങൾ കാറ്റിൽ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
ഫോട്ടോ: ശക്തമായ കാറ്റിൽ വട്ടയ്ക്കാട് കടപുഴകി വീണ മരം