
പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 731-ാം നമ്പർ പള്ളിപ്പുറം ശാഖയിലെ വിശേഷാൽ പൊതുയോഗം നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷനായി. ശാഖാ ഭാരവാഹികളായ മോഹനൻ, എൻ.ആർ. തങ്കപ്പൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് മോഹനൻ ചാത്തനാട്, സെക്രട്ടറി എൻ.ആർ.പൊന്നൻ, വൈസ്. പ്രസിഡന്റ് എന്നിവർ സംസാരിച്ചു. വടക്കുംകര ദേവീ ക്ഷേത്ര ഭരണ സമിതി പ്രതിനിധികളായി ബിനീഷ് കളരിക്കൽ, പൊന്നപ്പൻ പുതുക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു.