മാവേലിക്കര: സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങളുടെ അവലോകന യോഗം നടത്തി. യോഗം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഭാമിനി.എൻ അദ്ധ്യക്ഷയായി. മാവേലിക്കര നിയോജക മണ്ഡലത്തിലെ എൽ.പി, യു.പി, എച്ച്.എസ്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ തുടങ്ങിവർ പങ്കെടുത്തു. കായംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.സിന്ധു, മാവേലിക്കര ബ്ലോക്ക് റിസോഴ്സ് കോഡിനേറ്റർ പി.പ്രമോദ് എന്നിവർ സംസാരിച്ചു. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വൈ.സിൽവദാസൻ നന്ദി പറഞ്ഞു.