പൂച്ചാക്കൽ: തൈക്കാട്ടുശേരി ചോളംതറ സർപ്പ ദൈവ ഗന്ധർവ്വ ക്ഷേത്രത്തിലെ മഹോത്സവ ചടങ്ങുകൾ തുടങ്ങി. ഇന്ന് രാവിലെ 9 ന് തൈക്കാട്ടുമന ശ്രീധരൻ തന്ത്രി ഭദ്രദീപം തെളിക്കും. തുടർന്ന് ഭസ്മക്കളം, വൈകിട്ട് 7 ന് നാമാർച്ചന, തുടർന്ന് ഗന്ധർവ്വെൻറ പൊടിക്കളം, പുലർച്ചേ 4 ന് കൂട്ടക്കളം. നാളെ വെെകിട്ട് 5 ന് താലപ്പൊലി, 6 ന് സഹസ്രദീപക്കാഴ്ച , 6.30 ന് ദീപാർച്ചന 7.30 ന് ദേവിയുടെ കളം. 25 ന് വൈകിട്ട് 7.30 ന് അറുകുല സ്വാമിക്ക് വിശേഷാൽ നിവേദ്യം. 31 ന് രാവിലെ 9.30 ന് ദേവിക്ക് വിശേഷാൽ പൊങ്കാല. ചടങ്ങുകൾക്ക് ഗോപി, മനീഷ്, കുഞ്ഞുമോൻ, അജികുമാർ, ജനീഷ്, ശിവൻ എന്നിവർ നേതൃത്വം നൽകും.