ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇതിനെ തുടർന്ന് മറ്റു കാറുകളും കൂട്ടിയിടിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയായിരുന്നു അപകടം. ബൈക്ക് യാത്രികൻ പൂങ്കാവ് പത്തുതയ്യിൽ അർജുന് (21) പരിക്കേറ്റു. വലതു കൈയും കാലും ഒടിഞ്ഞ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കളർകോട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കും ഓട്ടോറിക്ഷയും. എതിരെ വന്ന കാറിൽ ബൈക്ക് ഇടിച്ചതിന് ശേഷമാണ് ഓട്ടോയുമായി അപകടമുണ്ടാകുന്നത്. അപകടത്തെ തുടർന്ന് ബൈപ്പാസിൽ വാഹനഗതാഗതം തടസപ്പെട്ടു.