കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ചിറക്കടവം 4258 നമ്പർ ശാഖാ യോഗത്തിൽ കുമാരീസംഘം രൂപീകരണവും പഠനോപകരണ വിതരണവും നടത്തി.
കുമാരീസംഘം രൂപീകരണ യോഗത്തിൽ ശാഖാവനിതാ സംഘം പ്രസിഡന്റ് ലളിതമ്മ അധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുഷമ തങ്കപ്പൻ, സെക്രട്ടറി ഭാസുര മോഹനൻ, ശാഖാ വനിതാസംഘം സെക്രട്ടറി ചന്ദ്രലേഖ ഗീതാ രമണൻ തുടങ്ങിയവർ സംസാരിച്ചു
ഭാരവഹികളായി ലക്ഷ്മി ( പ്രസിഡന്റ് ) ഐശ്വര്യ (വൈസ് പ്രസിഡന്റ് ) അഭിരാമി (സെക്രട്ടറി )അക്ഷയ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വിനോദ് തട്ടാവഴി, മനോഹരൻ വാത്തിശ്ശേരിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് ശാഖായോഗം പ്രസിഡന്റ് സുധീർ ദത്തൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ നിർവ്വഹിച്ചു.യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ്,
സെക്രട്ടറി രമേശൻ ,പ്രശോഭൻ, വാസവൻ, ചന്ദ്രബാബു, പ്രദീപ്,,സുരേന്ദ്രൻ,രാജേന്ദ്രൻ, സജു, വൈസ് പ്രസിഡന്റ് സുനിൽ എന്നിവർ പങ്കെടുത്തു.