df
ഇരവുകാട് നവപ്രഭ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സപ്തതി ആഘോഷങ്ങൾ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ഇരവുകാട് നവപ്രഭ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അംഗങ്ങളായ പനപ്പറമ്പിൽ പി.രാധാകൃഷ്ണൻ, ഉദയഭവനിൽ എ.സുരേഷ് എന്നിവരുടെ സപ്തതി ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ആദരസമർപ്പണവും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് നിർവഹിച്ചു.

സംഘം പ്രസിഡന്റ് ടി. ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സി.ടി.ഷാജി, ജി.രാധാകൃഷ്ണൻ, അബ്ദുൽ ഗഫൂർ, സുധീഷ് ചന്ദ്രൻ, എസ്.പ്രദീപ്, ടി.പി.ഫെലിക്‌സ്, എൻ.പ്രിയദാസ്, സി.ജയകുമാർ, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. പി.രഘുനാഥിന്റെ നേതൃത്വത്തിൽ സംഘാംഗങ്ങളുടെ കലാപരിപാടികളും ആലപ്പുഴ എലൈവ് മ്യൂസിക് ക്ലബ്ബിന്റെ ഗാനമേളയും അരങ്ങേറി.