ഹരിപ്പാട്‌: മുടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 28 ന് ശനിയാഴ്ച രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടു കൂടി മഹാമൃത്യുഞ്ജയഹോമം നടക്കും. ക്ഷേത്ര തന്ത്രിമാരായ കിഴക്കേ പുലാം വഴി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കടിയക്കോൽ തുപ്പൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ഹോമം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2411 577, 9446075797.