
അമ്പലപ്പുഴ: അമ്പലപ്പുഴ -തിരുവല്ല റോഡിൽ കരുമാടി ജംഗ്‌ഷന് കിഴക്ക് ഭാഗത്ത് തോട്ടിൽ കക്കൂസ് മാലിന്യം തള്ളി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കക്കൂസ് മാലിന്യവും കോഴി ഇറച്ചി മാലിന്യങ്ങളും വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള മാലിന്യവും ഇവിടെ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ദുർഗന്ധം കാരണം സമീപത്തെ വീടുകളിലിരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. .മഴ ശക്തമായതോടെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യം ഒഴുകി വീടുകളിലെത്തുന്നതു മൂലം പകർച്ച വ്യാധി ഭീഷണിയും ഉയർന്നിട്ടുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ പല തവണ പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല.