ആറാട്ടുപുഴ : സാമൂഹിക മുന്നേറ്റ മുന്നണി ആറാട്ടുപുഴ പഞ്ചായത്ത് തല സമിതി രൂപീകരണവും സ്റ്റാർട്ട് അപ്പ് പ്രോഗ്രാമും നടത്തി. സമിതിരൂപീകരണവുമായി നടത്തിയ സമ്മേളനം നാഷണൽ എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഡയറക്ടറും കരിയർ മാഗസിൻ ചീഫ് എഡിറ്ററുമായ രാജൻ പി.തൊടിയൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ബി.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. എസ്.രവി, കൊല്ലം രാധാകൃഷ്ണൻ, പ്രസീദ സുധീർ, കെ. രാജീവൻ, ജി. സുരേഷ്, എസ്.എസ്.ജോളി, ഡി.കാശിനാഥൻ, ആർ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം നടന്ന സ്റ്റാർട്ട് അപ്പ് പ്രോഗ്രാമിൽ തോഴിൽസംരംഭങ്ങളെപ്പറ്റി വിശദീകരിച്ചു. ആറാട്ടുപുഴയിൽ കയർ, മത്സ്യ, കാർഷിക മേഖലകളിലൂടെ വൻ തൊഴിൽ സാധ്യതകൾ രൂപപ്പെടുത്താൻ കഴിയും.,അമേരിക്കയിലെ രംഗനെക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നിന്നും ഓൺ ലൈൻ വഴി ആവശ്യമായ വിവരങ്ങൾ ലഭ്യമാകുമെന്നും രാജൻ പി തൊടിയൂർ പറഞ്ഞു. സാമൂഹിക മുന്നേറ്റ മുന്നണി ആറാട്ടുപുഴ പഞ്ചായത്ത് തല ഭാരവാഹികളായി കെ.രാജീവൻ(പ്രസിഡന്റ്), ജി. സുരേഷ് (സെക്രട്ടറി), പ്രസീദ സുധീർ, ഉണ്ണിപ്രസാദ്, പ്രശാന്ത് കുമാർ (വൈസ് പ്രസിഡന്റുമാർ),എം.രാധാകൃഷ്ണൻ ( സമുദ്ര ), കെ. പി. വിപിനചന്ദ്രൻ ( ജോയിന്റ് സെക്രട്ടറിമാർ ), എസ്.അശോകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.