ആലപ്പുഴ: ഓൾ കേരള കോൺട്രാക്ടേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് സമ്മേളനം ചേർന്നു. ജില്ലാ പ്രസിഡന്റ് എ.എ.ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും, ബില്ല് മാറാനുള്ള കാലതാമസവും പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. തോമസ് കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു, ഷൈബു.കെ.ജോൺ, സണ്ണി ഫിലിപ്പോസ്, ടോമി കടവൻ, പി.മധുക്കുട്ടൻ ഏന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: ജോർജ്ജ് ജോസഫ് പുളിമൂട്ടിൽ (പ്രസിഡന്റ്), പി.മധുക്കുട്ടൻ (വൈസ് പ്രസിഡന്റ്), ടോമി കടവൻ (സെക്രട്ടറി), സി.എ.പീറ്റർ (ജോ സെക്രട്ടറി), ടി.കാമരാജ് (ട്രഷറർ).