ph
കാലം തെറ്റി വന്ന മഴയിൽ കായംകുളത്ത് എള്ളു കൃഷിയും പച്ചക്കറി കൃഷിയും നശിച്ചു

കായംകുളം: കാലം തെറ്റി വന്ന മഴയിൽ കായംകുളത്ത് എള്ളു കൃഷിയും പച്ചക്കറി കൃഷിയും നശിച്ചു.
കായംകുളം നഗരസഭ ഇരുപത്തിയാറാം വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫാർമേഴ്‌സ് ക്ലബുകളുടെ നേതൃത്വത്തിൽ മൂന്ന് ഏക്കറോളം വരുന്ന കേളകൊമ്പിൽ, ഇല്ലിക്കുളം പുരയിടത്തിൽ കൃഷി ചെയ്തിരുന്ന വിവിധ തരം പച്ചക്കറികളുമാണ് മഴയെ തുടർന്ന് നശിച്ചത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്ത് വന്നത്. എള്ളു കൃഷി അടക്കമുള്ള കൃഷികൾ നശിച്ചതിനാൽ കനത്ത സാമ്പത്തിക നഷ്ടമടക്കമുള്ള ദുരിതങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വാർഡ് കൗൺസിലറും കായംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എസ്.കേശുനാഥ്‌ പറഞ്ഞു.