
മാന്നാർ: യൂത്ത് മൂവ്മെന്റ് മാന്നാർ യൂണിയൻ യോഗജ്വാല ധനസമാഹരണ കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി. എസ്.എൻ.ഡി.പി യോഗം 553-ാം നമ്പർ പാവുക്കര ശാഖാഗുരുക്ഷേത്രത്തിൽ എസ്.എൻ.ഡി.പി മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് ആദ്യകൂപ്പൺ ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല, സുജാത ടീച്ചർ, പുരുഷൻ, അനീഷ് ചേങ്കര, അരുൺകുമാർ, കിരൺ, വിഷ്ണു, സച്ചു എന്നിവർ പങ്കെടുത്തു.